സരണി

അല്‍പ്പം ചില നേര്‍ ചിന്തകള്‍...

പുനര്‍ജനിക്കായി...

വടക്കന്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം ക്രൂരവൈകല്യങ്ങള്‍ക്കിരയായ മനുഷ്യജീവിതങ്ങളെപ്പറ്റിയുള്ള ഡോക്യുമെന്ററി. അനാഥയും വികലാംഗയുമായ ശ്രുതി എന്ന കൊച്ചു പെണ്‍കുട്ടി സ്വന്തം കഥ പറയുകയാണ്‌ - ഞങ്ങളെന്താ പരീക്ഷണ വസ്തുക്കളാണോ? ഇതിപ്പോ ഞങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നാ എല്ലാവരും കരുതുന്നത്‌. അതിനു കൊടങ്കരിത്തോട്ടിലെ വെള്ളം മുഴുവന്‍ ഞങ്ങള്‍ കുടിച്ചു തീര്‍ക്കാറില്ലല്ലോ? വാണീ നഗറിലടിക്കുന്ന കാറ്റ്‌ ഇവിടെ മാത്രം വീശുന്നതുമല്ല. ഇവിടെ ഉണ്ടാക്കുന്ന വിളകള്‍ ഞങ്ങള്‍ തിന്നാല്‍ തീരാറുമില്ല. കീടങ്ങളും കീടനാശിനികളും പെരുകാതിരിക്കില്ല. വേഷവും രൂപവും മാറി പെട്ടന്നൊന്നും നശിക്കാതെ ഈ വിഷവസ്തുക്കള്‍ മനുഷ്യരിലെത്തും. ഈ പാപത്തിന്‌ പുറം ലോകം നിശ്ശബ്ധം കൂട്ടുനില്‍ക്കുന്നതെന്തെന്ന് നനഞ്ഞ കണ്ണുകളോടെ ശ്രുതി ചോദിക്കുന്നു. ആര്‍ദ്രമായ ഒരു ചലച്ചിത്രാനുഭവം.

പുനര്‍ജനിക്കായി - മലയാളം ഡോക്യുമെന്ററി