സരണി

അല്‍പ്പം ചില നേര്‍ ചിന്തകള്‍...

പുനര്‍ജനിക്കായി...

വടക്കന്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം ക്രൂരവൈകല്യങ്ങള്‍ക്കിരയായ മനുഷ്യജീവിതങ്ങളെപ്പറ്റിയുള്ള ഡോക്യുമെന്ററി. അനാഥയും വികലാംഗയുമായ ശ്രുതി എന്ന കൊച്ചു പെണ്‍കുട്ടി സ്വന്തം കഥ പറയുകയാണ്‌ - ഞങ്ങളെന്താ പരീക്ഷണ വസ്തുക്കളാണോ? ഇതിപ്പോ ഞങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നാ എല്ലാവരും കരുതുന്നത്‌. അതിനു കൊടങ്കരിത്തോട്ടിലെ വെള്ളം മുഴുവന്‍ ഞങ്ങള്‍ കുടിച്ചു തീര്‍ക്കാറില്ലല്ലോ? വാണീ നഗറിലടിക്കുന്ന കാറ്റ്‌ ഇവിടെ മാത്രം വീശുന്നതുമല്ല. ഇവിടെ ഉണ്ടാക്കുന്ന വിളകള്‍ ഞങ്ങള്‍ തിന്നാല്‍ തീരാറുമില്ല. കീടങ്ങളും കീടനാശിനികളും പെരുകാതിരിക്കില്ല. വേഷവും രൂപവും മാറി പെട്ടന്നൊന്നും നശിക്കാതെ ഈ വിഷവസ്തുക്കള്‍ മനുഷ്യരിലെത്തും. ഈ പാപത്തിന്‌ പുറം ലോകം നിശ്ശബ്ധം കൂട്ടുനില്‍ക്കുന്നതെന്തെന്ന് നനഞ്ഞ കണ്ണുകളോടെ ശ്രുതി ചോദിക്കുന്നു. ആര്‍ദ്രമായ ഒരു ചലച്ചിത്രാനുഭവം.

പുനര്‍ജനിക്കായി - മലയാളം ഡോക്യുമെന്ററി


3 Comments:

At July 20, 2006 9:51 PM, Anonymous Anonymous said...

അരജീവിതങള്‍ക്കൊരു സ്വര്‍ഗ്ഗവും മധുരാജിന്റെ ചിത്രങളും കന്ദിട്ടൂന്ദ്.എന്നിട്ടും സ്ഥിതി ഒട്ടും മാറിയിട്ടില്ലല്ലോ,പുതിയ ഗവണ്മെന്റും പറഞു പോലും എന്ദോസള്‍ഫാന്‍ കൊണ്‍ദല്ല ദുരന്തങളുന്ദാകുന്നത്‌ എന്ന്‌ ( മാത്രുഭൂമി അഴ്ചപതിപ്പിലെ എം.എ റ്ഹ്മാന്റെ ലേഖനം‌)

സരണിയുടെ പ്രവര്‍ത്തനങള്‍ക്ക്‌ സര്‍വ്വ പിന്തുണയും.

ThuLasi

 
At August 11, 2006 11:19 AM, Anonymous Anonymous said...

എന്‍ഡൊസല്‍ഫാന്‍ നിരൊധിക്കുകയും ദുരിതാശ്വാസം അനുവദിക്കുകയും ചെയ്ത സഖാവ്‌ വി. എസ്സിന്‍ അഭിവാദ്യങ്ങള്‍. താങ്കളിലാണ്‍ കൈരളിയുടെ ഭാവി.

ലാല്‍സലാം.

 
At August 11, 2006 8:41 PM, Anonymous Anonymous said...

എന്‍ഡോസള്‍ഫാന്‍ മരണത്തെക്കുറിച്ച്‌ മലബാറില്‍ നിന്നുള്ള ഇടതുപക്ഷ എം.എല്‍.എ മാര്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മുല്ലക്കര രത്നാകരന്‍ എന്ന തമാശക്കാരന്‍ മന്ത്രി നല്‍കിയ ഉത്തരം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. എം.എ.റഹ്മാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ അതിശക്തമായ ഭാഷയിലുള്ള ലേഖനത്തോട്‌ സി.പി.ഐക്കാര്‍ പ്രതികരിച്ചത്‌ എങ്ങനെയെന്നും ഇന്ന്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.
റഹ്മാന്റെ മാതൃഭൂമി ലേഖനം വന്നിരുന്നില്ലെങ്കില്‍ ഇപ്പോഴത്തെ സമാശ്വാസനടപടികള്‍ ഉണ്ടാകുമായിരുന്നില്ല. മറിച്ച്‌ വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌. അച്യുതാനന്ദന്‌ സ്തുതി പാടുന്നവര്‍ നിയമസഭാ ചോദ്യത്തിന്‌ കോമാളിമന്ത്രി രത്നാകരന്‍ ഉത്തരം നല്‍കുമ്പോള്‍ ഉറങ്ങുകയായിരുന്നോ എന്നും അന്വേഷിക്കട്ടെ. സമാശ്വാസനടപടികളോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരുന്നില്ല എന്നാണെങ്കില്‍ ഇത്തരം വിഷപ്രയോഗങ്ങള്‍ നിറുത്തുന്നില്ല എന്നാണെങ്കില്‍ ഒരു ഫലവുമില്ല. അതിന്‌ അച്യുതാനന്ദന്‍ വേറെ ജനിക്കണം.

 

Post a Comment

<< Home